ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽ ഓപ്പൺ ജിം സജ്ജമായി

69

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ക്യാമ്പസിൽ പുതിയ ഓപ്പൺ ജിം സജ്ജമായി. ആരോഗ്യ പരിപാലനത്തിനുള്ള നൂതന ഉപകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ജിം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ കുറച്ച്, ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഓപ്പൺ ജിം, വിദ്യാർഥികൾക്കൊപ്പം പൊതുജനങ്ങൾക്കായും തുറന്നു കൊടുക്കുന്നു. ഇരിങ്ങാലക്കുട സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹായത്തോടെയാണ് കോളേജിന്റെ മുൻപിലുള്ള ബൊട്ടാണിക്കൽ ഗാർഡനിൽ മനോഹരമായ ഓപ്പൺ ജിം തയ്യാറായിരിക്കുന്നത്. കോളേജ് മാനേജർ ഫാദർ ജേക്കബ് ഞെരിഞ്ഞമ്പള്ളി, പ്രിൻസിപ്പാൾ ഡോ. ഫാദർ ജോളി ആൻഡ്രൂസ്, സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് ബീനാ ഡേവിസ്, ഇരിങ്ങാലക്കുട ക്ലസ്റ്റർ ഹെഡ് ഷാജൻ ജോർജ്, റീജ്യനൽ ചീഫ് മാനേജർ ജോസ് സി സി, ബ്രാഞ്ച് മാനേജർ ഫിൽസൺ, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി കല്യാൺ എന്നിവർ സംസാരിച്ചു.

Advertisement