ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജ് മാഗസിൻ നിരാമയ പ്രകാശനം ചെയ്തു

52

ഇരിങ്ങാലക്കുട :സെൻറ് ജോസഫ് കോളേജിലെ 2020 – 21 വർഷത്തെ കോളേജ് മാഗസിൻ നിരാമയ, ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു.കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. സി. ആഷ തെരേസ് അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി ആശംസകളർപ്പിച്ച് സംസാരിച്ചു. മലയാള വിഭാഗം അസി.പ്രൊഫസർ ഡോ. ജെൻസി കെ എ രചിച്ച കവിതയും കലാനുഭൂതിയും എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും മന്ത്രി നിർവഹിച്ചു. യോഗത്തിൽ വൈസ് പ്രിൻസിപ്പൽ .സി. ബ്ലസി , സി.എലൈസ , സ്റ്റാഫ് എഡിറ്റർ ഡോ. ജെൻസി കെ എ , സ്റ്റുഡന്റ് എഡിറ്റർ അനഘ ജോൺസൻ എന്നിവർ നേതൃത്വം നൽകി.

Advertisement