കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,474 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,49,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4229 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 35,410 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 146 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,344 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4073 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 663, കൊല്ലം 166, പത്തനംതിട്ട 169, ആലപ്പുഴ 191, കോട്ടയം 302, ഇടുക്കി 141, എറണാകുളം 788, തൃശൂര്‍ 384, പാലക്കാട് 24, മലപ്പുറം 188, കോഴിക്കോട് 513, വയനാട് 148, കണ്ണൂര്‍ 246, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 35,410 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,21,001 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img