സരിത സുരേഷ് മുരിയാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റ്

33

മുരിയാട് : ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് ആയിരുന്ന ഷീല ജയരാജ് ബസ് അപകടത്തില്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സരിത സുരേഷിനെ തിരഞ്ഞെടുത്തു.ബുധാനാഴ്ച്ച ചേര്‍ന്ന പഞ്ചായത്ത് സമിതിയോഗമാണ് സരിത സുരേഷിനെ തിരഞ്ഞെടുത്തത്.കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഗ്രാമപഞ്ചായത്ത് അംഗമായും ഒരു വര്‍ഷം ഗ്രാമപഞ്ചായത്തിലെ പ്രസിഡണ്ടായും പഞ്ചായത്ത് ഭരണകാര്യങ്ങളില്‍ കൃത്യമായും വ്യക്തമായ ധാരണയുമുള്ള വൈസ് പ്രസിഡന്റ് സ്ഥാനം പഞ്ചായത്ത് ഭരണത്തിന് ഏറെ മുതല്‍ക്കൂട്ടാകും എന്ന് കരുതുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പറഞ്ഞു

Advertisement