ഇരിങ്ങാലക്കുട :ചാലാംപാടം 18 -ാം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു .രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെ ഡോൺ ബോസ്കോ സ്കൂളിലാണ് വോട്ടിംഗ് നടക്കുന്നത്.8 -ാം തീയതി നഗരസഭ കൗൺസിൽ ഹാളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഭരണകക്ഷി കൗൺസിലർ ജോസ് ചാക്കോള കോവിഡ് ബാധിച്ചു മരണപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മരണപ്പെട്ട ജോസ് ചാക്കോയുടെ ഭാര്യ മിനി ജോസ് ചാക്കോളയും ,എൽ ഡി എഫ് സ്ഥാനാർഥി ആയി അഖിൽ രാജ് ആൻറണിയും, ബി ജെ പി സ്ഥാനാർഥിയായി ജോർജ് ആളൂകാരനുമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
Advertisement