മഹാമാരി ഘട്ടങ്ങളില്‍ 5 കോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് പ്രസ്ഥാനം നേതൃത്വം നല്‍കിയെന്ന് ജോര്‍ജ്ജ് മൊറേലി

34

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ക്ലസ്റ്റര്‍ 1 സി.ക്യു.ഐ കോണ്‍ക്ലേവ് ഇരിങ്ങാലക്കുട കോണത്തുകുന്നിലുള്ള എം.ഡി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലും പ്രതികൂല സന്ദര്‍ഭങ്ങളിലും സേവനസന്നദ്ധതയോടെ ലയണ്‍സ് ക്ലബ്ബ് എന്നും മുന്നില്‍ തന്നെയുണ്ടെന്നും, ഇനിയും നിരവധി നൂതന ആശയങ്ങളും ഫലപ്രദമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുമെന്നും ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ്ജ് മൊറേലി പറഞ്ഞു.കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകമൊന്നാകെ നിശ്ചലമായ കോവിഡ് മഹാമാരിയ്ക്ക് നടുവിലും സേവനപ്രവര്‍ത്തനങ്ങളുമായി സുസ്ഥിര സാന്നിധ്യം ഉറപ്പാക്കുകയും കോവിഡ്, പ്രളയം തുടങ്ങിയ മഹാമാരി ഘട്ടങ്ങളില്‍ ഏകദേശം 5 കോടി രൂപയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ലയണ്‍സ് പ്രസ്ഥാനം നേതൃത്വം നല്‍കിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. യോഗത്തില്‍ ലയണ്‍സ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജെയിംസ് വളപ്പില അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അഡ്വ.എ.വി വാമനകുമാര്‍ ക്ലാസ്സ് നയിച്ചു. ലയണ്‍സ് ക്ലസ്റ്റര്‍ അംബാസിഡറായ അഡ്വ. സണ്ണി ഗോപുരാന്‍ സി.ക്യു.ഐ സോവനീര്‍ പ്രകാശനവും മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറും കാബിനറ്റ് അഡ്മിനിസ്‌ട്രേഷന്‍ മെന്ററുമായ പി.തങ്കപ്പന്‍ വെബ്‌സൈറ്റ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ക്വാളിറ്റി സര്‍വ്വീസിനും ക്ലബ്ബ് എക്സ്റ്റന്‍ഷനും ക്ലബ്ബ് ക്വാളിറ്റി ഇനിഷിയേറ്റീവ് നല്‍കുന്ന സി.ക്യു.ഐഗോള്‍ഡന്‍ അവാര്‍ഡുകള്‍ ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു പാത്താടന്‍ വിതരണം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ സി.വി ബെന്നി, ഏരിയ ചെയര്‍പേഴ്‌സണ്‍ സിമി രമേഷ്, ഡിസ്ട്രിക്ട് സെക്രട്ടറിമാരായ പോള്‍ തോമസ് മാവേലി, അലക്‌സ് പറക്കാടത്ത്, ലയണ്‍ ലീഡര്‍ ഹാരി മാളിയേക്കല്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ലയണ്‍സ് സര്‍വ്വീസ് ക്യാബിനറ്റ് സെക്രട്ടറി ബെന്നി ആന്റണി, ജില്ലാ ഭാരവാഹികളായ ഡെന്നി കൊക്കന്‍, ടി. ശ്രീധരന്‍ നായര്‍,ശങ്കരനാരായണന്‍, അഡ്വ. ആന്റോ ചെറിയാന്‍, ഫ്രാങ്ക്‌ലിന്‍ ഫ്രാന്‍സിസ്,ജോസ് മൂത്തേടന്‍, റീജിയണ്‍ ചെയര്‍മാന്‍ ബെന്നി വി.സി, ലയണ്‍സ് ലേഡീസ് ഫോറം സെക്രട്ടറി ഷാലറ്റ് സെബി, റീജിയണ്‍ ചെയര്‍മാന്‍ ജോണ്‍ പുല്ലോക്കാരന്‍, സി.ക്യു.ഐ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ.എന്‍ സുഭാഷ്,ചാലക്കുടി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ബീന സാജു എന്നിവര്‍ സി.ക്യു.ഐ ഗോള്‍ഡന്‍ അവാര്‍ഡ് വിജയികള്‍ക്ക് ആശംസകളര്‍പ്പിച്ചു. സമൂഹമദ്ധ്യേ ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാനും സമൂഹത്തില്‍ പ്രസ്ഥാനത്തിന് കൂടുതല്‍ ഉന്നത സ്ഥാനം നേടിയെടുക്കാനും ക്ലബ്ബ് ക്വാളിറ്റി ഇനിഷിയേറ്റീവ് ട്രെയിനിംഗ് പ്രോഗ്രാം സഹായകരമാകുമെന്ന് സി.ക്യു.ഐഗോള്‍ഡന്‍ അവാര്‍ഡ് എന്നും പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജെയിംസ് വളപ്പില ചൂണ്ടിക്കാട്ടി.കോട്ടയ്ക്കല്‍ ഹെര്‍ബല്‍ സിറ്റി, എടക്കര, കുറ്റിക്കാട്, ചാലക്കുടി,ഇരിങ്ങാലക്കുട, ചിറ്റിശ്ശേരി, കൊരട്ടി, കൊമ്പൊടിഞ്ഞാമാക്കല്‍,പെരിഞ്ചേരി, മേലാര്‍കോഡ് എന്നീ ലയണ്‍സ് ക്ലബ്ബുകളാണ് സി.ക്യു.ഐ ഗോള്‍ഡന്‍ അവാര്‍ഡിന് അര്‍ഹരായത്.

Advertisement