പ്രളയ ബാധിതരായ വിദ്ധ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് സംഘടിപ്പിച്ചു

308
Advertisement

ഇരിങ്ങാലക്കുട : മുകുന്ദപുരം ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇരിങ്ങാലക്കുട നേച്ചര്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച്ച ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാട്ടൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രളയ ബാധിതരായ വിദ്ധ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് സംഘടിപ്പിച്ചു. തൃശൂര്‍ വനിതാ കമ്മീഷന്‍ കൗണ്‍സിലര്‍ മാല രമണന്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. മുകുന്ദപുരം ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗം രമീള, ഫ്‌ളവര്‍സ് ടിവി കോമഡി ഉത്സവം പരിപാടിയിലൂടെ ശ്രദ്ധേയനായ പ്രതിജ്ഞന്‍ ഏങ്ങണ്ടിയൂര്‍, ഇരിങ്ങാലക്കുട നേച്ചര്‍ ക്ലബ് അംഗങ്ങള്‍, സ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

 

Advertisement