Home NEWS ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയൺസ് ലേഡി ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹോളിഡേ ബസാർ 2021 സെയിൽസ് എക്സിബിഷൻന്റെ പോസ്റ്റർ പ്രകാശനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു .ലയൺസ് ക്ലബ് ലേഡി പ്രസിഡൻറ് അന്ന ഡെയിൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ലയൻ ലേഡി മുൻ പ്രസിഡൻറ് ദീപ ഫ്രാൻസിസ് സ്വാഗതവും, ലയൻ ലേഡി സെക്രട്ടറി ഡോ :ശ്രുതി ബിജു നന്ദിയും പറഞ്ഞു .പ്രോഗ്രാം കോഡിനേറ്റർ ഫെനി എബിൻ വിഷയാവതരണം നടത്തി .ഡിസംബർ 4 ,5 ശനി ,ഞായർ ദിവസങ്ങളിൽ നടക്കുന്ന എക്സിബിഷനിൽ കേരളത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള സംരംഭകർ പങ്കെടുക്കുന്നതാണ്. ഇതിൽനിന്ന് ലഭിക്കുന്ന തുക പരിപൂർണ്ണമായും നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്നതിനും വേണ്ടിയാണ് വിനിയോഗിക്കുന്നത്. എക്സിബിഷൻ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ: ആർ ബിന്ദു 4 -ാം തീയതി രാവിലെ 9 മണിക്ക് നിർവഹിക്കും.

Exit mobile version