ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഔദ്യോഗികമായ വിദ്യാരംഭം നടന്നു

20

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഔദ്യോഗികമായ വിദ്യാരംഭം നടന്നു. ‘ദീക്ഷാരംഭ് 2021’ എന്ന് പേരിട്ട ചടങ്ങിൽ നവാഗതരായ വിദ്യാർത്ഥികൾക്ക്‌ മെഴുകു തിരികൾ തെളിച്ചു നൽകിക്കൊണ്ട് സി എം ഐ ദേവമാതാ പ്രൊവിൻസിൻറെ പ്രൊവിൻഷ്യൽ റവ. ഡോ. ഡേവിസ് പനക്കൽ ഉദ്‌ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ക്രൈസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഫാ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ജോയിന്റ് ഡയറക്ടർ ഫാ ജോയ് പയ്യപ്പിള്ളി, പി ടി എ വൈസ് പ്രസിഡന്റും മുനിസിപ്പൽ ചെയർപേഴ്‌സനുമായ സോണിയ ഗിരി, പ്രിൻസിപ്പൽ ഡോ.സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ.വി ഡി ജോൺ എന്നിവർ പ്രസംഗിച്ചു. ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജ് സെൽഫ് ഫൈനാൻസിങ് കോഴ്സുകളുടെ ഡയറക്ടർ ഫാ വിൽസൺ തറയിൽ സി എം ഐ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി ഓറിയെന്റ്റെഷൻ ക്ലാസ് നയിച്ചു.

Advertisement