നാലാമത് ജോൺസൻ പള്ളിപ്പാട്ട് മെമ്മോറിയൽ ചെസ്സ് ടൂർണ്ണമെന്റിൽ അബ്ദുൽ ഖാദർ ജില്ലാ ചെസ്സ് ചാമ്പ്യൻ

37

ഇരിങ്ങാലക്കുട : ജ്യോതിസ്സ് കോളേജിൽ രണ്ടുദിവസമായി നടന്നുവന്നിരുന്ന നാലാമത് ജോൺസൻ പള്ളിപ്പാട്ട് മെമ്മോറിയൽ ചെസ്സ് ടൂർണ്ണമെന്റിൽ അബ്ദുൽ ഖാദർ ചാമ്പ്യനായി. എബിൻ ബെന്നി തൃശ്ശൂർ, ജോയി ലാസർ ചാവക്കാട്, സേവ്യർ പി പി മണലൂർ, റോക്ക്സൺ എസ് ചാലക്കുടി എന്നിവർ യഥാക്രമം രണ്ടു മുതൽ നാലു സ്ഥാനങ്ങൾ വരെ നേടി. ഇരിങ്ങാലക്കുട മുനിസിപ്പൽ വൈസ് ചെയർമാൻ പി ടി ജോർജ്ജ് പള്ളൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ലിസി ജോൺസൺ, പീറ്റർ ജോസഫ്, സഫർ ഹുസൈൻ, രാധാകൃഷ്ണൻ കെ.എസ്, ശ്രീകുമാരൻ കെ.വി എന്നിവർ പ്രസംഗിച്ചു.

Advertisement