മെക്കാനിക്കൽ എൻജിനീയറിങ്ങിലെ ഗവേഷണങ്ങളും അനുബന്ധ വികസനങ്ങളും അവതരിപ്പിച്ചു അന്തരാഷ്ട്ര കോൺഫറൻസ് – ഐ സി ഇ എം എം ഇ ’21

10
Advertisement

ഇരിങ്ങാലക്കുട : മെക്കാനിക്കൽ എൻജിനീയറിങ് ഗവേഷണങ്ങൾക്ക് അവതരണ വേദിയൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം നടത്തിയ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ എമേർജിങ് ട്രെൻഡ്‌സ് ഇൻ മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ് ശ്രദ്ധേയമായി. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ഒമാൻ കോളേജ് ഓഫ് അപ്പ്പ്ളൈഡ് സയൻസിലെ പ്രൊഫസർ മുഹമ്മദ് അൽ സൈദി, ഡോ സിബി തോമസ്, ഡോ രാകേഷ് രാജൻ എന്നിവർ കോൺഫെറെൻസിൽ മുഖ്യ പ്രഭാഷണം നടത്തി.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം വിർച്വൽ പ്ലാറ്റുഫോമുകളിലായി സംഘടിപ്പിച്ച കോൺഫെറെൻസിൽ കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി ബി ടെക്, എം ടെക് വിദ്യാർത്ഥികളുടെയും ഗവേഷക വിദ്യാര്ഥികളുടെയുമായി എഴുപതിലധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ തൊഴിൽ ശേഷി വർധിപ്പിക്കാൻ സിലബസിനപ്പുറം ഏതൊക്കെ മേഖലകളിൽ സാങ്കേതിക പരിജ്ഞാനം ആർജ്ജിക്കണം എന്ന വിഷയത്തിൽ വ്യവസായിക മേഖലയിലെയും ഗവേഷണ മേഖലയിലെയും പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് പാനൽ ചർച്ചയും സംഘടിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങളിലായി മികച്ച നാല് പ്രബന്ധങ്ങൾക്കു പ്രത്യേക അവാർഡും സെര്ടിഫിക്കറ്റും നൽകി ആദരിച്ചു. മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവി പ്രൊഫസർ ഡോ സിജോ എം ടി, അസ്സോസിയേറ്റ് പ്രൊഫസർ ഡോ വിശ്വനാഥ് കെ കൈമൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement