ജെ.സി.ഐ.കടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു

52

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ കുടുംബ സംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സംസ്ഥാന സർക്കാറിൻ്റെ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് നേടിയ ശ്രീരേഖ ഉൽഘാടനം ചെയ്തു .ജെ. സി.ഐ.ഇരിങ്ങാലക്കുട പ്രസിഡൻ്റ് വി.ബി.മണിലാൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സോൺ പ്രസിഡൻ്റ് ജോബിൻ കുര്യാക്കോസ്. ഓൾ ഇന്ത്യ വൈസ് പ്രസിഡൻ്റ് രകേഷ് ശർമ്മ ,മിലൻ ഇലഞ്ഞി, പ്രോഗ്രാം ഡയറക്ടർ ഷിജു പെരേപ്പാടൻ, മുൻ പ്രസിഡൻ്റുമാരായ ജെൻസൻ ഫ്രാൻസീസ്, ടെൽസൺ കോട്ടോളി ,ജിസൻ പി.ജെ., അഡ്വ.ഹോബി.ജോളി, ജെയിംസ് അക്കരക്കാരൻ ,എബിൻ മാത്യു ,ഡയസ് കാരാത്ര വിവറി ജോൺ, എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻറ് ഡയസ് കാരാത്രക്കാരൻ, സെക്രട്ടറി വിവറി ജോൺ, ട്രഷറർ ഡിബിൻ അമ്പൂക്കൻ, ജെസ്ററ്റ് വിംഗ് ചെയർപേഴസൺ ,ട്രീസ ഡയസ്, ജെ.ജെ.വിംഗ് പ്രസിഡൻ്റ്, അലൻ ടെൽസൺ എന്നിവർ സ്ഥാനമേറ്റു.

Advertisement