നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാതല ചെസ്സ് ടൂർണമെന്റ്

26

ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ തൃശ്ശൂർ ജില്ലാ ചെസ്സ് ടൂർണമെന്റ് നവംബർ 27,28 തീയതികളിൽ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു.വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും നൽകുന്നു. കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിച്ചുകൊണ്ടാണ് ക്ലാസിക് ഫോർമാറ്റിലുള്ള ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോട്ട് അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 9387726873 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisement