വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന വിലവർദ്ധന നയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം) പ്രതിഷേധ സമരം നടത്തി

19

ഇരിങ്ങാലക്കുട: വിലക്കയറ്റം സൃഷ്ടിക്കുന്ന ഇന്ധന വിലവർദ്ധന നയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം)ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഠാണാ പൂതക്കുളം മൈതാനിയിൽ നടത്തിയ ഏകദിന പ്രതിഷേധ സമരം സംസ്ഥാനകമ്മിറ്റിയംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു.കെ.സി.പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.കെ.യു.അരുണൻ,കെ.പി.ദിവാകരൻ,ഉല്ലാസ് കളക്കാട്ട്,അഡ്വ.കെ.ആർ.വിജയ,കെ.കെ.സുരേഷ്ബാബു,ടി.ജി.ശങ്കരനാരായണൻ,വിഷ്ണു പ്രഭാകരൻ,ലത ചന്ദ്രൻ,അനീഷ്,കെ.എ.ഗോപി എന്നിവർ പ്രസംഗിച്ചു.ഏരിയാ സെക്രട്ടറി വി.എ.മനോജ്കുമാർ സ്വാഗതവും,ഡോ.കെ.പി.ജോർജ്ജ് നന്ദിയും പറഞ്ഞു.രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ നടത്തിയ പ്രതിഷേധ സമരത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് ഏരിയായിലെ 14 ലോക്കൽ കമ്മിറ്റികളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായി എത്തിയിരുന്നു.

Advertisement