തരിശായി കിടന്നിരുന്ന ഒരു ഏകറോളം വരുന്ന കൃഷിഭൂമി കേരള കർഷകസംഘം കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്തതിൽ കൃഷിയിറക്കി

56

കാട്ടൂർ:പഞ്ചായത്തിലെ വർഷങ്ങളായി തരിശായി കിടന്നിരുന്ന ഒരു ഏകറോളം വരുന്ന കൃഷിഭൂമി കേരള കർഷകസംഘം കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്തതിൽ കൃഷിയിറക്കി. കേരള കർഷകസംഘം ജില്ല സെക്രട്ടറി പി കെ . ഡെവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാട്ടൂർ പഞ്ചായത്ത്‌ 13-ാം വാർഡ് മെമ്പർ രമബായ് ടീച്ചർ ആദ്യക്ഷത വഹിച്ചു.കർഷകസംഘം ഏരിയ സെക്രട്ടറി . ടി ജി .ശങ്കരനാരായണൻ, CPI(M)LC സെക്രട്ടറി വിജീഷ് മറ്റു ജനപ്രതിനിധികൾ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു കർഷകസംഘം പഞ്ചായത്ത്‌ സെക്രട്ടറി മനോജ്‌ വലിയപറമ്പിൽ സ്വാഗതവും കണ്ണൻ മുളങ്കര നന്ദിയും പറഞ്ഞു. പോയ്യാറ ദിവാകരൻ മകൻ പ്രേമംചന്ദ് ആണ് നിലം വിട്ടുനൽകിയത് ..

Advertisement