കൂടൽമാണിക്യം ദേവസ്വം ഡോ. സദനം കൃഷ്ണൻകുട്ടി ആശാനെ ആദരിച്ചു

31

ഇരിങ്ങാലക്കുട:അഞ്ചുപതിറ്റാണ്ട് മുമ്പ് ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ പുത്തരിക്കളിക്കായി ഇരിങ്ങാലക്കുടയിലെത്തി പിന്നീട് ഇരിങ്ങാലക്കുടയുടെ നിറസാന്നിധ്യമായി മാറിയ ഡോ. സദനം കൃഷ്ണൻകുട്ടി ആശാന് കൂടൽമാണിക്യം ദേവസ്വം അശീതിആദരണം സമർപ്പിച്ചു . ഈ വർഷത്തെ തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ ഭാഗമായി 2021 നവംബർ 11ന് വൈകിട്ട് 6.30ന് കിഴക്കേ നടപ്പുരയിലാണ് ആദരണം. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷനാകുന്ന ചടങ്ങ് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. അനിയൻ മംഗലശ്ശേരി, ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ എന്നിവർ പ്രസംഗിക്കും.

Advertisement