കുടുംബശ്രീ ഷോപ്പി ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു

68

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി സംസ്ഥാനത്തുടനീളം സമാന മാതൃകയിൽ ആരംഭിച്ച കുടുംബശ്രീ ഷോപ്പിയുടെ മുൻസിപ്പൽ ഓഫീസിനു സമീപമുള്ള ഇരിങ്ങാലക്കുട യൂണിറ്റിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി നിർവഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ മുഖ്യാതിഥിയായിരുന്നു. സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പാവതി പി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ പി ടി ജോർജ്, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്,വാർഡ് കൗൺസിലോർമാർ ,മറ്റു ജനപ്രതിനിധികൾ,ജില്ലാ പ്രോഗ്രാം മാനേജർ ഷോബു നാരായണൻ എന്നിവർ സന്നിഹിതരായിരുന്നു. സി ഡി എസ് മെമ്പർ മീനാക്ഷി ജോഷി സ്വാഗതവും, മെമ്പർ സെക്രട്ടറി ദീപ്തിയ കെ നന്ദിയും പറഞ്ഞു.

Advertisement