ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജിൽ ഇ ഡി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പാചക ക്ലാസ് സംഘടിപ്പിച്ചു

91

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ ഇ ഡി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിലെ പാചക നൈപുണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാചക ക്ലാസ് സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് അധ്യാപകൻ ജോസഫ് സാറിൻറെ മകനും ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബി എച്ച് എം ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് പൂർത്തിയാക്കിയ ഡേവിഡ് ജോസഫ് വിദ്യാർഥികൾക്കായി ക്ലാസുകൾ അവതരിപ്പിച്ചു. അക്കാദമിക് കോഡിനേറ്റർ സി കെ കുമാറിൻറെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ എ എം വർഗീസ് പാചകക്ലാസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ബ്രഡ്, ബർഗർ ബൺ, കാരമലൈസ്ഡ് ആപ്പിൾ & ഓറഞ്ച്, ടി കേക്ക് തുടങ്ങിയ വിവിധതരം ബേക്കിങ് ഉൽപ്പന്നങ്ങളുടെ പാചകരീതികളാണ് വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചത്.ഇ ഡി ക്ലബ് കോ-ഓർഡിനേറ്റർഷാനി ജോസ് ആശംസകളർപ്പിച്ചു . എക്സിക്യൂട്ടീവ് ഡയറക്ടർ ബിജു പൗലോസ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ബെൻ റോസ് നന്ദിയും രേഖപ്പെടുത്തി.

Advertisement