ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖല മുപ്പത്തി ഏഴാമത് വാർഷിക സമ്മേളനം നടന്നു

52

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖല മുപ്പത്തി ഏഴാമത് വാർഷിക സമ്മേളനം എസ്സ് ആന്റ് എസ്സ് ഹാളിൽ (അയ്യപ്പദാസ് നഗർ) വെച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടന്നു. മേഖല പ്രസിഡന്റ് പതാക ഉയർത്തി.തുടർന്ന് സുരാജ് കെ. എസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുദ്ര ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് . മദുസൂദനൻ കെ.മുഖ്യപ്രഭാഷണവും , ടൈറ്റസ് സി. ജി. സംഘടനാ റിപ്പോർട്ടും നടത്തി. മേഖലാ റിപ്പോർട്ട് . ശശി കെ. ബിയും, കണക്ക് . വേണു വെള്ളാങ്കല്ലൂരും അവതരിപ്പിച്ചു.അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ഉഷസ് വത്സൻ എസ്സ്. എൽ. സി. അവാർഡും , ആലുക്ക വറീതും ഭാര്യ അന്നത്തിന്റെയും പേരിലുള്ള പ്ലസ്ടു അവാർഡുകൾ ജില്ലാ ട്രഷറർ . ഷിബു പി. വി. വിതരണം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ എ. സി. കാറളം പഞ്ചായത്ത് അംഗവും , മേഖലാ അംഗവുമായ . ജഗജി വെള്ളാനിയെയും , ഡോ. ശില്പ വേണുവിനേയും (മേഖലാ (ട്രഷറർ വേണുവിന്റെ മകൾ) ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബിനോയി’ വെള്ളാങ്കല്ലൂർ – ജില്ലാതല ക്രിക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇരിങ്ങാലക്കുട മേഖല ടീമിനെ അനുമോദിച്ചു.കേരള കയർ ബോർഡ് സംഘടിപ്പിച്ച വീഡിയോ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച. ശശി എ. എസ്സിനെ ഗവ: ക്ഷേമനിധി ചെയർമാൻ . സുരേഷ് കിഴുത്താണി അനുമോദിച്ചു. തുടർന്ന് തിരഞ്ഞെടുപ്പിൽ അടുത്ത വർഷത്തെ പുതിയ ഭാരവാഹികളെ .സജീവ് വസദിനി (സ്കൂൾ ഓഫ് ഫോട്ടോഗ്രാഫി ഡയറക്ടർ) യുടെ നേത്യത്വത്തിൽ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം . എ. എസ്സ് ശശി ആശംസകൾ നേർന്നു. . എ. സി. ജയൻ, രാധാകൃഷ്ണൻ ദൃശ്യ എന്നിവർ സംസാരിച്ചു. ഷൈജു ഷോഗൺ സ്വാഗതംവും, പ്രകാശൻ ശോഭന നന്ദിയും പറഞ്ഞു.

Advertisement