കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,56,811 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,744 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 473 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 74,552 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 55 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 60 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,734 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 107 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5936 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 928, കൊല്ലം 617, പത്തനംതിട്ട 351, ആലപ്പുഴ 268, കോട്ടയം 438, ഇടുക്കി 92, എറണാകുളം 840, തൃശൂര്‍ 110, പാലക്കാട് 399, മലപ്പുറം 452, കോഴിക്കോട് 534, വയനാട് 310, കണ്ണൂര്‍ 427, കാസര്‍ഗോഡ് 170 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 74,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,87,350 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Hot this week

അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ കർക്കിടക മാസത്തിലെ അത്തംനാളിൽ...

മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ...

സ്വാതന്ത്യ ദിനാഘോഷവും, ഫ്ലാഗ് പോസ്റ്റ് ഉദ്ഘാടനവും.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷവും, സ്കൂളിന്റെ...

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനു...

Topics

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...
spot_img

Related Articles

Popular Categories

spot_imgspot_img