ജെ.സി.ഐ. ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരം ഞായറാഴ്ച മാടായിക്കോണം ടർഫിൽ

21

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ തൃശൂർ എറണാംകുളം ഇടുക്കി എന്നിമൂന്ന് ജില്ലകളിലെ പ്രഗൽഭരായ ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന സോൺ തലഫുട്ബോൾ മത്സരം ഒക്ടോബർ പത്താം തിയതി ഞായാറാഴ്ച രാവിലെ 10 മണിക്ക് മാടായിക്കോണം ടർഫിൽ വെച്ച് നടക്കും രണ്ട് ടർഫ് കോർട്ടിലായി നടക്കുന്ന മൽസരങ്ങളുടെ ഫൈനൽ മൽസരം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് നടക്കും വനിതകളുടെ സൗഹ്യദ മൽസരവും ഉണ്ടായിരിക്കും സമാപന സമ്മേളനത്തിൽ പ്രശസ്ത ഫുട്ബോൾ താരം സി .വി.പാപ്പച്ചൻ സമ്മാനദാനം നിർവ്വഹിക്കും ജെ.സി.ഐ.സോൺ പ്രസിഡൻ്റ് ശ്രീജിത് ശ്രി ധർ ഉൽഘാടനം ചെയ്യും സോൺ ഡയറക്ടർ പ്രോഗ്രാം അർജുൻ കെ.നായർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിധി ആയിരിക്കും ചാപ്റ്റർ പ്രസിഡൻ്റ് മണിലാൽ വി.ബി.പ്രോഗ്രാം ഡയറക്ടർ ഷാജു പാറേക്കാടൻ എന്നിവർ പ്രസംഗിക്കും

Advertisement