ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 34-ാം മേഖല സമ്മേളനം നടന്നു

438
Advertisement

ഇരിങ്ങാലക്കുട : ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട മേഖല 34-ാം വാര്‍ഷികസമ്മേളനം ഇരിങ്ങാലക്കുട മിനി ടൗണ്‍ ഹാളില്‍ മേഖല സെക്രട്ടറി ശരത്ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറി സജീര്‍ ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പി.ആര്‍.ഒ വിനയന്‍ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.സി.ജോണ്‍സന്‍ ആമുഖപ്രഭാഷണവും, മേഖലാ സെക്രട്ടറി സഞ്ചു കെ.വി. റിപ്പോര്‍ട്ട് അവതരണവും, സുരാജ് കെ.എസ്.കണക്കും അവതരിപ്പിച്ചു. അന്തര്‍ദേശീയ തലത്തില്‍ ബദിര-മൂകര്‍ക്കായുള്ള വീഡിയോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മിജോ ജോസ് ആലപ്പാട്ട്, ഫോട്ടോഫെസ്റ്റ് സംസ്ഥാനതല വീഡിയോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സുരേഷ് കിഴുത്താണി, രാജന്‍ വി.കെ. കെ.ബി.ഗിരീഷ്, സാന്റോ വിസ്മയ എന്നിവരെ അജീഷ് കെ.എ. ആദരിച്ചു. വത്സന്‍ മെമ്മോറിയല്‍ എസ്.എസ്.എല്‍.സി. അവാര്‍ഡ് വറീത് & അന്നം മെമ്മോറില്‍ പ്ലസ്ടൂ അവാര്‍ഡുകള്‍ ജില്ലാ ട്രഷറര്‍ സുബിന്‍ സമ്മാനിച്ചു. അംഗങ്ങളുടെ മക്കളായ ബാലതാരങ്ങള്‍ നീരജ് കൃഷ്ണ, കുമാരസംഭവം സീരിയല്‍ പ്രധാനതാരം വൈഗ ഷാജു എന്നിവരെ ജില്ലാ സെക്രട്ടറി ജിനേഷ് ഗോപിയും ആദരിച്ചു. അജേഷ് വടമയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. യോഗത്തില്‍ ആന്റോ ടി.സി. സ്വാഗതം പറഞ്ഞു. സുനില്‍ സ്‌പെക്ട്ര, വിശ്വനാഥന്‍ വി.ജി, ഡേവീസ് ആലുക്ക, ശശി എ.എസ്., ജോജോ മാടവന, പ്രസാദ്, വിനോദ് ഫോക്കസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ എ.സി.ജയന്‍ നന്ദിയും പറഞ്ഞു.