തൃശ്ശൂര്‍ ജില്ലയില്‍ 3,957 പേര്‍ക്ക് കൂടി കോവിഡ്, 2,521 പേര്‍ രോഗമുക്തരായി

89

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (28/08/2021) 3,957 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,521 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,648 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,99,446 ആണ്. 3,83,901 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.68% ആണ്.ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 3,943 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 245 പുരുഷന്‍മാരും 289 സ്ത്രീകളും 10 വയസ്സിനു താഴെ 138 ആണ്‍കുട്ടികളും 156 പെണ്‍കുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – 1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 223

  1. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 556
  2. സര്‍ക്കാര്‍ ആശുപത്രികളില്‍ – 341
  3. സ്വകാര്യ ആശുപത്രികളില്‍ – 533
  4. വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 651
    കൂടാതെ 7,387 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 3,981 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 327 പേര്‍ ആശുപത്രിയിലും 3,654 പേര്‍ വീടുകളിലുമാണ്. 16,709 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,829 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 7,662 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 218 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 28,38,099 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.1,167 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,09,623 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 17 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. തിരുവില്വാമല, മുല്ലശ്ശേരി, വാടാനപ്പിളളി, എരുമപ്പെട്ടി എന്നിവിടങ്ങളില്‍ നാളെ (29/08/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടണ്‍താണ്.ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
    വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
  5. ആരോഗ്യപ്രവര്‍ത്തകര്‍ 49,750 41,879
  6. മുന്നണി പോരാളികള്‍ 39,978 27,401
  7. 18-44 വയസ്സിന് ഇടയിലുളളവര്‍ 5,99,902 58,233
  8. 45 വയസ്സിന് മുകളിലുളളവര്‍ 10,99,179 5,35,481
    ആകെ 17,88,809 6,62,994
Advertisement