സംസ്ഥാനത്ത് ഇന്ന് (മെയ് 27 ) 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

34
Advertisement

സംസ്ഥാനത്ത് ഇന്ന് (മെയ് 27 ) 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.10 പേരുടെ ഫലം നെഗറ്റീവായി .കാസർകോഡ് 10 ,പാലക്കാട് 8 ,ആലപ്പുഴ 7 ,കൊല്ലം 4 ,പത്തനംതിട്ട 3 ,വയനാട് 3 ,കോഴിക്കോട് 2 ,എറണാകുളം 2 ,കണ്ണൂർ 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് .ഇതിൽ 9 പേർ വിദേശത്ത് നിന്ന് വന്നവരാണ്.16 പേർ മഹാരാഷ്ട്ര ,തമിഴ്നാട് 5 ,തെലുങ്കാന 1 ,ഡൽഹി 3 ,ആന്ദ്ര ,കർണ്ണാടക ,ഉത്തർപ്രദേശ് 1 വീതം ആണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്കാണ് കോവിഡ് പിടിപെട്ടത്. ഇതുവരെ സംസ്ഥാനത്ത് 1004 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇപ്പോൾ 445 പേരാണ് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് 107832 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.ഇതില്‍ 106940 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 898 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു . ഇന്ന് മാത്രം 229 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ഇതുവരെ 58866 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 56558 എണ്ണം രേഗബാധയില്ലെന്ന് ഉറപ്പാക്കി

Advertisement