ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് വെന്റിലേറ്ററുകളുടെ കൈമാറി

38

ഇരിങ്ങാലക്കുട: സിംഗപ്പൂർ റെഡ് ക്രോസ് സൊസൈറ്റി – ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് നൽകിയ വെന്റിലേറ്ററുകളുടെ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. 8 ലക്ഷം രൂപയുടെ 2 വെന്റിലേറ്ററുകളാണ് കൈമാറിയത്. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി.ടി. ജോർജ് , പൊതു മരാമത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ , ആശുപതി സൂപ്രണ്ട് ഡോ . മിനി മോൾ , ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ അഡ്വ . എം. എസ്. അനിൽ കുമാർ , മാനേജിംങ്ങ് കമ്മിറ്റി മെമ്പർ പ്രദീപ് എന്നിവർ സംസാരിച്ചു.194People Reached0Engagements-1.6x LowerDistribution ScoreBoost PostLikeCommentShare

Advertisement