സി. ഐ. ടി. യു, കെ. എസ്‌. കെ. ടി. യു എന്നീ സംഘടനകൾ സംയുക്ത മായി ആഗസ്ത് 9സേവ് ഇന്ത്യ ദിന മായി ആചാരിച്ചു

18

ഇരിങ്ങാലക്കുട: കേരള കർഷക സംഘം സി. ഐ. ടി. യു, കെ. എസ്‌. കെ. ടി. യു എന്നീ സംഘടനകൾ സംയുക്ത മായി ആഗസ്ത് 9സേവ് ഇന്ത്യ ദിന മായി ആചാരിച്ചു. ദെൽഹി കർഷക സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്ത്യാ കിസാൻ സംഘർഷ് സമിതി നടത്തുന്ന ദെൽഹി ചലോ പാർലമെന്റ് മാർച്ചിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടത്തിയ പ്രധിഷേധകൂട്ടായ്മ കർഷക സംഘം ജില്ലാ കമ്മിറ്റി സെക്രട്ടറി യും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്റുമായ പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സി ഐ ടി യു ഏരിയ സെക്രട്ടറി കെ. എ. ഗോപി അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ, ഡി. വൈ എഫ്. ഐ. ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ പി. കെ. മനുമോഹൻഎന്നിവർ പ്രസംഗിച്ചു. കെ. എസ്‌ കെ. ടി. യു. ഏരിയ പ്രസിഡന്റ്‌ കെ. കെ. സുരേഷ് ബാബു സ്വാഗതവും. സി. ഐ. ടി. യു. ഏരിയ ജോയിന്റ് സെക്രട്ടറി സി. വൈ. ബെന്നി നന്ദിയും പറഞ്ഞു. എം. ടി. വർഗീസ്, എം. അനിൽകുമാർ, ടി. കെ. ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.

Advertisement