സൗജന്യനേത്ര പരിശോധന ക്യാമ്പും മരുന്ന് വിതരണവും നടത്തി

52
Advertisement

കാട്ടൂര്‍: കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റേയും തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരി േശാധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ ഇരുന്നൂറോളം പേരെ പരിശോധിച്ചു. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഗവ.മെഡിക്കല്‍ കോളേജ് സൗജന്യ ചികിത്സ നല്‍കുന്നതാണ്. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് ക്യാമ്പും സൗജന്യമരുന്ന് വിതരണം ഉദ്ഘാടനവും ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി.അബ്ദുള്‍സത്താര്‍, ഡയറക്ടര്‍മാരായ ജൂലിയസ് ആന്റണി, സദാനന്ദന്‍ തളിയപറമ്പില്‍, എം.ജെ.റാഫി, ആന്റു ജി.ആലപ്പാട്ട്, സതീശന്‍ കെ.കെ., പ്രമീള അശോകന്‍, മധുജ ഹരിദാസ് സെക്രട്ടറി ടി.വി.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement