ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആദരണ സമ്മേളനവും,ഗാനമേള മത്സരവും ജനുവരി 4ന് അയ്യങ്കാവ് മൈതാനത്ത്

283
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ 2020 ജനുവരി 4 ശനിയാഴ്ച വൈകീട്ട് 6 മണിമുതല്‍ രാത്രി 11
മണി വരെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് അവയവ ദാതാക്കളുടെ
കുടുംബത്തിനും,അവയവ സ്വീകര്‍ത്താവിന് ആദരണവും,ഗാനമേള മത്സരവും
സംഘടിപ്പിക്കുന്നു. 2015 ആഗസ്റ്റ് 15 ന് കൊമ്പടിഞ്ഞാമാക്കലില്‍ നടന്ന
അപകടത്തേതുടര്‍ന്ന് മൂന്ന് ദിനങ്ങള്‍ക്കപ്പുറം ആഗസ്റ്റ് 18 ന് മസ്തിഷ്‌ക
മരണത്തിലൂടെ നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞ ആദിത് പോള്‍സന്‍. ഹൃദയം
നുറുങ്ങുന്ന വേദനയിലും ആദിതിന്റെ ആറ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായ
ആദിതിന്റെ മാതാപിതാക്കളെയും ഹൃദയം ദാനമായി സ്വീകരിച്ച് ആദിതിന്റെ
ഹൃദയവുമായി ജീവിക്കുന്ന കസാക്കിസ്ഥാന്‍ സ്വദേശിനി ദില്‍നാസിനെയും
ഇരിങ്ങാലക്കുടയില്‍ ആദരിക്കുകയാണ്. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്
സംഘടിപ്പിക്കുന്ന ഡയാലിസിസ് 2020 പദ്ധതിയുടെ അഭ്യൂദയാകാംക്ഷികളെയും
ചടങ്ങില്‍ ആദരിക്കും.ചടങ്ങിനോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ഗാനമേള
ടീമുകളായ കൊച്ചിന്‍ കലാഭവനും, ബ്ലൂമാക്സ് തൃശ്ശൂരും തമ്മിലുള്ള ഗാനമേള
മത്സരവും സംഘടിപ്പിക്കും.ആദരണ സമ്മേളനത്തില്‍ കേന്ദ്ര-സംസ്ഥാന
മന്ത്രിമാര്‍,മത,സാമൂഹ്യ,സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍
പങ്കെടുക്കുമെന്ന് വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഷാജന്‍
ചക്കാലക്കല്‍,ജന.കണ്‍വീനര്‍ ബാബു കൂവ്വക്കാടന്‍ എന്നിവര്‍ അറിയിച്ചു.

Advertisement