പച്ചക്കറിതൈകൾ വിതരണം ചെയ്ത് കെ.പി.എം.എസ്

73
Advertisement

മുരിയാട്: പരിസ്ഥിതി സൗഹാർദ്ദം നാടിന്റെ നന്മക്ക് എന്ന സന്ദേശമുയർത്തി ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ച് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഓണത്തിന് ഒരു മുറം ജൈവ പച്ചക്കറിയെന്ന കെ.പി.എം.എസ് ന്റെ സംസ്ഥാന കമ്മിറ്റി തീരുമാനമാണ് വെള്ളിലാംക്കുന്ന് കതിരോൻ പഞ്ചമി സ്വയം സഹായ സംഘം നടപ്പാക്കുന്നത്. പച്ചക്കറിതൈ വിതരണം ജില്ലാ ജോയിന്റ് കൺവീനർ കെ.സി സുധീർ ഉദ്ഘാടനം ചെയ്തു. രജീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മിന്നു പവിത്രൻ ആശംസകൾ അർപ്പിച്ചു. പി.കെ.നന്ദകുമാർ സ്വാഗതവും, പി വി.പവിത്രൻ നന്ദിയും പറഞ്ഞു.

Advertisement