കരുവന്നൂർ ബാങ്ക് കൊള്ളയടിച്ച ഭരണസമിതി അംഗങ്ങളെയും കൂട്ടുനിന്നവരെയും തുറങ്കിലടക്കണമെന്ന് ആവശ്യപ്പെട്ടു കർഷകമോർച്ച പ്രതിഷേധ ധർണ നടത്തി

79

ഇരിങ്ങാലക്കുട:കരുവന്നൂർ ബാങ്ക് കൊള്ളയടിച്ച ഭരണസമിതി അംഗങ്ങളെയും കൂട്ടുനിന്നവരെയും തുറങ്കിലടക്കണമെന്ന് ആവശ്യപ്പെട്ടു കർഷകമോർച്ച പ്രതിഷേധ ധർണ നടത്തി.കരുവന്നൂർ ബാങ്ക് കൊള്ളയടിച്ച ഭരണസമിതി അംഗങ്ങളെയും കൂട്ടുനിന്നവരെയും തുറുങ്കിലടക്കുക, ഇവരുടെ ഭൂമി ജപ്തി ചെയ്ത് സഹകാരികൾക്ക് നൽകുക,മുഴുവൻ സഹകാരികളേയും രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി- കർഷകമോർച്ച നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കർഷക മോർച്ച സംസ്ഥാന ജന: സെക്രട്ടറി എ ആർ അജിഘോഷ് ധർണ്ണ ഉത്ഘാടനം ചെയ്തു. കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരന്തറ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആശംസകൾ അർപ്പിച്ചു. കർഷകമോർച്ച മണ്ഡലം ജന: സെക്രട്ടറി പി എസ് സുഭീഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് വിജയൻ പാറേക്കാട്ട് നന്ദിയും പറഞ്ഞു. ബിജെപി മണ്ഡലം ജന: സെക്രട്ടറി കെ സി വേണുമാസ്റ്റർ, സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, ഷാജുട്ടൻ, കർഷകമോർച്ച നേതാക്കളായ ചന്ദ്രൻ അമ്പാട്ട് ,സിബി കുന്നുമ്മക്കര, എ വി സുരേഷ്,രാജൻ,രവി, സോമൻ പുളിയത്തുപറമ്പിൽ, അജയൻ,പാർട്ടി മുനിസിപ്പൽ വൈസ്: പ്രസിഡണ്ടുമാരായ ടി ഡി സത്യദേവ്, സന്തോഷ് കാര്യാടൻ എന്നിവർ നേതൃത്വം നൽകി.

Advertisement