ലോട്ടറി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുക :-എ ഐ ടി യു സി

13
Advertisement

ഇരിങ്ങാലക്കുട :ലോട്ടറി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഐ ടി യു സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണാ സമരം നടത്തി.ലോട്ടറി തൊഴിലാളികൾക്ക് 10000 രൂപ ബോണസ് നൽകുക, ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുക,ലോട്ടറിയുടെ മുഖവില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രധാന മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന സമരം എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കെ കെ ശിവൻ ഉദ്ഘാടനം ചെയ്തു. അഡ്വ:പോൾ കാണിച്ചതായി അധ്യക്ഷതവഹിച്ചു,എം എസ് ജയചന്ദ്രൻ, ഷിബു ഷിന്റോ എന്നിവർ നേതൃത്വം നൽകി.

Advertisement