ഹയർ സെക്കൻഡറി പരീക്ഷയിൽ 1200/ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്യാർത്ഥി പാർവ്വതി വിജയകുമാർ

84

ഇരിങ്ങാലക്കുട: ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ 1200/ 1200 മാർക്ക് നേടി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പാർവ്വതി വിജയകുമാർ . പുല്ലൂർ പള്ളത്ത് വിജയകുമാറിന്റെ യും പി എസ് രാധ യുടെയും മകളായ പാർവ്വതി പ്ലസ് ടു ബയോളജി സയൻസാണ് പഠിച്ചത്. പ്ലസ് വൺ പഠിക്കുമ്പോൾ പഠനത്തോടൊപ്പം സംസ്കൃതം കഥാരചനയിൽ പങ്കെടുത്ത സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.ഐ ഐ എസ് ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി യിൽ പഠിച്ച് ജ്യോതിശാസ്ത്രജ്ഞയാകാനാണ് പാർവ്വതിക്ക് താത്പര്യം.

Advertisement