സിപിഐ നേതാവായിരുന്ന വി.വി.സൽഗുണന്റെ 20-ാം ചരമദിനാചരണവും പുഷ്പാർച്ചനയും നടത്തി

78

ഇരിങ്ങാലക്കുട :സിപിഐ നേതാവായിരുന്ന വി.വി.സൽഗുണന്റെ 20-ാം ചരമദിനാചരണവും പുഷ്പാർച്ചനയും നടത്തി.SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ AIYFയുടെ CPIന്റെയും നേതൃത്വത്തിൽ അനുമോദിയ്ക്കുകയും ചെയ്തു. അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട മണ്ഢലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു .CPI ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. SSLC ജേതാകളെ AIYF തൃശ്ശൂർ ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ ആദരിച്ചു. ലോക്കൽ സെക്രട്ടറിമാരായ വി.ആർ.രമേഷ്,കെ.സി.ബിജു ഇരിങ്ങാലക്കുട റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻസെക്രട്ടറി കെ.വി.മോഹനൻ മദ്ധ്യവ്യവസായ തൊഴിലാളി യൂണിയൻ നേതാവ്.കെ.എസ്.രാധകൃഷ്ണൻ മഹിളാസംഘം സംസ്ഥാന കമ്മറ്റിയംഗം അനിത രാധകൃഷ്ണൻ, AIYF പടിയൂർ മേഖല ഭാരവാഹികളായ വിഷ്ണുശങ്കർ,വി.ആർ.അഭിജിത്ത്, AISF പടിയൂർ പഞ്ചാത്ത് ഭാരവാഹികളായ അഭിമന്യൂ ഇ.എസ്,ഗോകുൽ സുരേഷ് പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, വെള്ളാങ്ങലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് സുധ ദിലീപ് ജനപ്രതിനിധികളായ കെ.എം. പ്രേമവത്സൻ,വി.ടി.ബിനോയ്,ജയശ്രീലാൽ,വിബിൻ,ബാബു ചിങ്ങാരത്ത് എന്നിവർ സംബന്ധിച്ചു.

Advertisement