ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ്സ് ആസാദ് റോഡ്, 13-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദിനംപ്രതിയുള്ള ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധ സമരം നടത്തി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇന്ധന നികുതി തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോൺഗ്രസ്സ് ഇന്ധന വില പ്രവചന മത്സരം നടത്തിയത്.ജൂലൈ മാസം ഒന്നാം തിയ്യതിയിലെ ഇരിങ്ങാലക്കുട പെട്രോൾ പമ്പിലെ ഇന്ധന വില ശരിയായി പ്രവചിച്ച ഇരിങ്ങാലക്കുട നഗരസഭ 11-ാം വാർഡ് അംഗം വിജിത്ത് പി വി ഒന്നാം സമ്മാനം കരസ്ഥമാക്കി. 14-ാം വാർഡിലെ കിരൺ ബാബു, ജിൻ്റോ കെ. ആൻ്റണി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.യൂത്ത് കോൺഗ്രസ്സ് ആസാദ് റോഡ് വാർഡ് കമ്മിറ്റി പ്രസിഡൻറ് വിനു ആൻ്റണി ഒന്നാം സമ്മാനം നേടിയ വിജയിക്ക് രണ്ട് ലിറ്റർ പെട്രോൾ സമ്മാനമായി നൽകി. രണ്ടാം സമ്മാനം കരസ്ഥമാക്കിയവർക്ക് 1 ലിറ്റർ പെട്രോൾ വീതം സമ്മാനമായി നൽകി.യൂത്ത് കോൺഗ്രസ് വാർഡ് കമ്മറ്റി അംഗങ്ങളായ അർജുൻ ഭാസ്കരൻ, അഖിൽ ഇ.എസ്, സാഗർ സുരേഷ്, വിനീഷ് വിജയൻ എന്നിവർ നേതൃത്വം നൽകി.
ദിനംപ്രതിയുള്ള ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഇന്ധന വില പ്രവചന മത്സരം നടത്തി
Advertisement