കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നിരാഹാരസമരം നടത്തി

149

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ കടയടപ്പ് സമരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിലെ പ്രധാന കേന്ദ്രങ്ങളിൽ വ്യാപാരികൾ നിരാഹാരസമരം നടത്തി. നിരാഹാരസമരം സംഘടനയുടെ നിയോജകമണ്ഡലം ചെയർമാനും യൂണിറ്റ് പ്രസിഡണ്ടുമായ എബിൻ വെള്ളാനിക്കാരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ച നിരാഹാരസമരത്തിൽ ,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ കടകളും ദിവസവും തുറക്കുവാൻ അനുവധിക്കുക, ഹോട്ടലുകൾ അകലം പാലിച്ചുകൊണ്ട് തുറന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കുക ടി പി ആർ അനുസരിച്ചുള്ള അശാസ്ത്രീയ നിയന്ത്രണങ്ങൾ പിൻവലിക്കുക, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ട് ഓൺലൈൻ കുത്തക കമ്പനികളെ വ്യാപാരം നടത്താൻ അനുവദിക്കുന്ന നയം പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു . വൈസ് പ്രസിഡൻറ് പിവി ബാലസുബ്രമണ്യം, കെഎസ് ജാക്സൺ, ഡീൻ ഷാഹിദ്, ട്രഷറർ തോമസ് അവറാൻ എന്നിവർ നേതൃത്വം നൽകി. ടെക്സ്റ്റൈൽ യൂണിയൻ ജില്ലാ പ്രസിഡൻറ് കെ കെ കൃഷ്ണണാനന്ദ ബാബു, മുൻ പ്രസിഡണ്ടുമാരായ ടി വി ആൻഡ്രോ, ടെൽസൺ തെക്കേക്കര ,എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിച്ചു .സെക്രട്ടറിമാരായ മണി മേനോൻ സ്വാഗതവും, വികെ അനിൽ കുമാർ നന്ദിയും പറഞ്ഞു.

Advertisement