സാണ്ടർ രാഷ്ട്രീയത്തിലെ സംശുദ്ധിയുടെ പ്രതീകം: യൂജിൻ മോറേലി

48

ഇരിങ്ങാലക്കുട: സോഷ്യലിസ്റ്റ് നേതാവും പരിസ്ഥതി പ്രവർത്തകനുമായിരുന്ന സാണ്ടർ കെ.തോമസ് സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതിഭയായ ആൾരൂപമായിരുന്നുവെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. എൽ.ജെ.ഡി. മേഖലാ കമ്മിറ്റി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച 9 മത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ പ്രവർത്തനം ജനനന്മക്കാണെന്ന ലക്ഷ്യം വെച്ച ഉത്തമനായ സോഷ്യലിസ്റ്റ് നേതാവിയിരുന്നു സാണ്ടർ.കർമ്മമണ്ഡലങ്ങളിൽ മൂല്യധിഷ്ഠിത പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്.ജോയ് മുരിങ്ങത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സിനിമാതിരക്കഥാകൃത്ത് സി ബി.കെ.തോമസ്, സംവിധായകൻ തോംസൺ, ആൻറു തെക്കൂടൻ, തോമസ് ചേനത്തു പറമ്പിൽ, ഷാജു കണ്ണായി, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, ജോർജ് കെ.തോമസ്, വിൻസൻ്റ് ഊക്കൻ, സലോമസാണ്ടർ എന്നിവർ പ്രസംഗിച്ചു.ടി.വി.ബാബു സ്വാഗതവും വർഗീസ് തെക്കേക്കര നന്ദിയും പറഞ്ഞു.

Advertisement