ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാരുകുളങ്ങര പ്രദേശത്തു വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും, കോൺഗ്രസ്സിന്റെ പുതിയതായി സ്ഥാപിച്ച കൊടിക്കാലിൽ പതാക ഉയർത്തലും നടന്നു

54

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മുപ്പത്തിരണ്ടാം വാർഡിൽ കാരുകുളങ്ങര പ്രദേശത്തു വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും, കോൺഗ്രസ്സിന്റെ പുതിയതായി സ്ഥാപിച്ച കൊടിക്കാലിൽ പതാക ഉയർത്തലും കെപിസിസി നിർവാഹകസമിതി അംഗം എം പി ജാക്സൺ നിർവഹിച്ചു.കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ബാബു കോലോത്ത് അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സതീഷ് വിമലൻ, മുനിസിപ്പൽ കൗൺസിലർമാരായ എം. ആർ ഷാജു, സുജ സഞ്ജീവ്കുമാർ, മണ്ഡലം സെക്രട്ടറി രജീന്ദ്രൻ പുല്ലാനി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാന്റോ പള്ളിത്തറ, ബൂത്ത്‌ പ്രസിഡന്റുമാരായ വി കെ പുരുഷോത്തമൻ, സിജോ എന്നിവർ ആശംസകൾ നേർന്നു. വി. പി ജെയിംസ് സ്വാഗതവും വിജിത്ത് ടി ആർ നന്ദിയും പറഞ്ഞു.0People Reached0Engagements–Distribution ScoreBoost PostLikeCommentShare

Advertisement