ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും – വാര്യർ സമാജം

68

ഇരിങ്ങാലക്കുട: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് സമസ്ത കേരള വാര്യർ സമാജം ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ അറിയിച്ചു. കോവി ഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കിറ്റ്, പഠനോപകരണം, മരുന്ന് എന്നിവ നൽകി സഹായിക്കുവാനും , വാക്സിൻ എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കുന്നതിനും തീരുമാനിച്ചു. 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എം.ആർ.ശശി അധ്യക്ഷത വഹിച്ചു. പി.വി.ശങ്കരനുണ്ണി, യു. ഷിബി, എ.സി. സുരേഷ്, പി.കെ. മോഹൻദാസ് , വി.വി.മുരളീധരൻ, രമ ഉണ്ണികൃഷ്ണൻ, ദിലീപ് രാജ്, ടി.വി. ശ്രീനിവാസ വാര്യർ, പി.പി.ഗോവിന്ദ വാര്യർ എന്നിവർ പ്രസംഗിച്ചു.

Advertisement