മൊബൈൽ ഫോണുകളും,പഠനോപകരണങ്ങളും വിതരണം ചെയ്തു

44
Advertisement

മാപ്രാണം: ഇരിങ്ങാലക്കുട മണ്ഡലത്തിലെ മികവിൻറെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട മാടായിക്കോണം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു.പി.സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർധന കുടുംബങ്ങളിലെ 20 വിദ്യാർത്ഥികൾക്ക് സ്കൂളിലെ അദ്ധ്യാപകരും,രക്ഷിതാക്കളും ചേർന്ന് സംഘടിപ്പിച്ച മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിച്ചു.അതോടൊപ്പം മാപ്രാണം ‘ദർശന’ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ സ്കൂളിലെ 150 നിർധന വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളും മന്ത്രി ഏറ്റുവാങ്ങി.ചടങ്ങിൽ വാർഡ് കൗൺസിലർ എ.എസ്.ലിജി അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് കെ.കെ.സുജേഷ്,ദർശന ക്ലബ്ബ് പ്രസിഡണ്ട് ചിന്തുകുമാർ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം.സാബിറ സ്വാഗതവും,ഫസ്റ്റ് അസിസ്റ്റൻറ് എ.കെ.ഷീബ നന്ദിയും പറഞ്ഞു.

Advertisement