കാറളം വി.എച്ച് എസ്. സ്കൂളിലെ അർഹരായിട്ടുള്ള കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി

110

കാറളം : ഓൺലൈൻ പoനസൗകര്യം ഇനിയും സാധ്യമാകാത്ത കാറളം വി.എച്ച് എസ്. സ്കൂളിലെ അർഹരായിട്ടുള്ള കുട്ടികൾക്ക് അദ്ധ്യാപകർ, മാനേജർ, പൂർവ്വ വിദ്ധ്യാർത്ഥി സംഘടന, പ്രവാസി കൂട്ടായ്മ, തുടങ്ങി സമൂഹനന്മയുടെ കൈത്താങ്ങായി ഇരുപത്തിരണ്ട് മൊബൈൽ ഫോണുകൾ നൽകി.കോവിഡ് പ്രോട്ടോ കോൾ പാലിച്ച്കൊണ്ട് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. ചിന്താ സുബാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മേനേജർ കാട്ടികുളം ഭരതൻ, കാറളം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറിയും കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ റഷീദ് കാറളം ,എച്ച്.എം.രമാദേവി ടീച്ചർ, പ്രിൻസിപ്പൽ ടി.എസ്.സന്ധ്യ ടീച്ചർ എന്നിവർ സംസാരിച്ചു.0People Reached0EngagementsBoost PostLikeCommentShare

Advertisement