വെളളാങ്ങല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 1,40,000 രൂപ തട്ടിയെടുത്ത കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍

1011

വെളളാങ്ങല്ലൂര്‍ :സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് 1,40,000 രൂപ തട്ടിയെടുത്ത കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ മുടവന്‍കാട്ടില്‍ വീട്ടില്‍ അജ്മല്‍ (29), പട്ടേപ്പാടം സ്വദേശി ചീനിക്കപുറത്ത് ഷാനു (39) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്.എച്ച്.ഒ അനീഷ് കരീമിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടി.എസ്.ഐ.മാരായ ജിഷില്‍, ക്ലീറ്റസ്, എ.എസ്.ഐ.മാരായ സലിം, ജസ്റ്റിന്‍, സ്‌ക്വാഡ് അംഗങ്ങളായ ഉമേഷ്, ജീവന്‍ എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Advertisement