ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് സഹായ സഹകരണവുമായി കെ എസ് എസ് പി എ

59

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ പൾസ് ഓക്സീമീറ്റർ, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ,എന്നിവ ജനറൽ ആശുപത്രിയിലേക്ക് വിതരണം ചെയ്തു. അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി പിയു വിൽസൺ സൂപ്രണ്ട് എ എ മിനി മോൾക്ക് കൈമാറി. നിയോജകമണ്ഡലം പ്രസിഡൻറ് എ എൻ വാസുദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസി സുരേഷ് ,എം മുർഷിദ്, കെ വേലായുധൻ, കെ കമലം എന്നിവർ സന്നിഹിതരായിരുന്നു.575People Reached3EngagementsBoost Post

33

Advertisement