ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുരിയാട് പഞ്ചായത്തിലേക്ക് അണുനശീകരണ യന്ത്രം നല്കി

35
Advertisement

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് മുരിയാട് പഞ്ചായത്തിലേക്ക് അണുനശീകരണ യന്ത്രം കൈമാറി. മുരിയാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ചിറ്റിലപ്പിള്ളി ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപ്പറമ്പിൽ എന്നിവരിൽ നിന്ന് യന്ത്രം ഏറ്റുവാങ്ങി. തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കരിഷ്മ പയസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement