കേരള കർഷകസംഘം വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയിലെ കോമ്പാറ വെസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വാഴകൃഷി ആരംഭിച്ചു

31
Advertisement

കോമ്പാറ: കേരള കർഷകസംഘം വേളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റിയിലെ കോമ്പാറ വെസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വാഴകൃഷിയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷമി വിനയചന്ദ്രൻ ,വേളൂക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.ധനീഷ്, പഞ്ചായത്ത് അംഗം സുപ്രഭസുഖി,കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ, ഏരിയാ പ്രസിഡൻ്റ് ടി.എസ്.സജീവൻ മാസ്റ്റർ, എൻ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ, കെ.ജെ.സതീഷ്, സിബിൻ കൂനാക്കാംപ്പിള്ളി, എന്നിവർ സംസാരിച്ചു.നേന്ത്ര, പൂവ്വൻ ,കദളി എന്നീ ഇനത്തിലുള്ള 200 വാഴകളാണ് കൃഷി നടത്തുന്നത്.കർഷക സംഘം മേഖലാ പ്രസിഡൻ്റ് എം..എ.അനിലൻ സ്വാഗതവും ടി.പി.ബൈജു നന്ദിയും രേഖപ്പെടുത്തി.

Advertisement