കെ എസ് യു സ്ഥാപകദിനം ആഘോഷിച്ച്. കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി

22
Advertisement

ഇരിങ്ങാലക്കുട: കെ എസ് യു 64-ാം സ്ഥാപകദിനം ആഘോഷിച്ച് കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി, പ്രതിസന്ധി ഘട്ടത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രാദേശിക കമ്മിറ്റികൾ പതാക ഉയർത്തി. ആഘോഷങ്ങളുടെ ഭാഗമായി, വിവിധയിടങ്ങളിൽ കോവിഡ് ബാധിതരായ നിരവധി വീടുകൾ അണുനശികരണം നടത്തി സന്നദ്ധ പ്രവർത്തനങ്ങളുമായി സമൂഹത്തോട് ചേർന്ന് പോകുമെന്ന് നിയോജകമണ്ഡലം ഭാരവാഹികൾ പറഞ്ഞു.നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീർ, കമ്മിറ്റി ഭാരവാഹികളായ ഗിഫ്‌റ്റ്സൺ ബിജു, ഷാരോൺ, വിഷ്ണു പ്രസാദ്, ഗ്ലിഫി പെരേര, അജ്മൽ, ജിതിൻ എന്നിവർ നേതൃത്വം നൽകി.

Advertisement