പുറത്തുചിറ തോട് വാർഡ് കൗൺസിലർ അഡ്വ.ജിഷ ജോബിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി

60
Advertisement

ഇരിങ്ങാലക്കുട :നഗരസഭ 32-ാം വാർഡിലെ പുറത്തുചിറ തോട് മഴയെ തുടർന്ന് ചണ്ടി നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വാർഡ് കൗൺസിലർ അഡ്വ.ജിഷ ജോബിയുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കുന്നു. ചണ്ടിയും പായലും മറ്റും കോരി മാറ്റിയും തോട്ടിലെ മറ്റു തടസ്സങ്ങൾ നീക്കിയും മൂന്ന് ദിവസമായി ജോലികൾ തുടരുന്നു. തോടിനു സമീപമുള്ള പ്രദേശങ്ങളിൽ മഴ പെയ്യുമ്പോൾ സ്ഥിരമായി വെള്ളo കയറുക പതിവാണ്. ആദ്യഘട്ട തോട് മാടി കോരീ വൃത്തിയാക്കിയതിനു ശേഷം ഇക്കഴിഞ്ഞ മഴയിലും പടിഞ്ഞാറ് ഭാഗത്തു നിന്നും ഒഴുകി വന്ന പായലും ചണ്ടിയും അടിഞ്ഞ് കൂടിയിരുന്നു.ഇതിനെ തുടർന്നാണ് തോട് വീണ്ടും വൃത്തിയാക്കുന്നത്

Advertisement