കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ നഗരസഭ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍വിജയകരമായി തുടരുന്നു

63

ഇരിങ്ങാലക്കുട : കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ നഗരസഭ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ വിജയകരമായി തുടരുന്നു. കേരളത്തിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന സാധ്യത മുന്നിൽ കണ്ടുകൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം നഗരസഭാ പരിധിയിലെ ഗവണ്‍മെന്റ് മോഡൽ ബോയ്‌സ് സ്‌കൂളിൽ മെയ് 12-ാം തീയതി മുതൽ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. ഭക്ഷണം പാകം ചെയ്തുകഴിക്കാന്‍ പറ്റാതെ ഒറ്റപ്പെട്ട്താമസിക്കുന്ന കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്റൈനിൽ കഴിയുന്നവര്‍ക്കും വളന്റിയര്‍മാര്‍ മുഖേന വീടുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്നു. ഈ സംരഭത്തിൽ ഇതുവരെ 1681 ഭക്ഷണപൊതികള്‍ വീടുകളിലേക്കും 537 ഭക്ഷണപൊതികള്‍ ഡി.സി.സി.യിലേക്കും നൽകി കഴിഞ്ഞു. സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ലതയുടെ നേതൃത്വത്തിൽ 5 അംഗ കമ്മിറ്റിക്കാണ് ഇതിന്റെ പ്രവര്‍ത്തനചുമതല.വളന്റിയര്‍ സേവനവും ലഭ്യമാകുന്നുത് . നഗരസഭാ ജീവനക്കാരായ ദീപ്തി,രമാദേവി, സുനിൽ എന്നിവര്‍ കൃത്യമായി കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ടെന്ന് നഗരസഭാ അധ്യക്ഷ സോണിയാഗിരിഅറിയിച്ചു.

Advertisement