Sunday, June 21, 2026
25 C
Irinjālakuda

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 5, 6 വാർഡിലെ ഹെൽപ്പ് ഡെസ്ക്കും വാർ റൂമും മാപ്രാണം സെൻ്റ് സേവിയേഴ്സ് LP സ്കൂളിൽ പ്രവർത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട :മുനിസിപ്പാലിറ്റി 5, 6 വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുവേണ്ടി കോവിഡ് ഹെൽപ്പ് ഡെസ്ക്കും വാർ റൂമും മാപ്രാണം സെൻ്റ് സേവിയേഴ്സ് LP സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ സോണിയഗിരി ഉദ്ഘാടനം ചെയ്തു. വാർ റൂമിലേക്ക് വേണ്ടി പൾസ് ഓക്സിമീറ്റർ 6 എണ്ണം, ബ്ലഡ് പ്രഷർ മോണിറ്റർ, തെർമ്മൽ സ്കാനർ B P അപ്പാരറ്റസ് ,ഗ്ലൂക്കോമീറ്റർ എന്നിവ സൗഹൃദം യുവജന സമിതി പ്രസിഡൻണ്ട് ഷാൻ്റോ പള്ളിത്തറയും, ഭാരവാഹികളായ നിക്സൻ , വർഗ്ഗീസ്, ആൻറണി, വചസ്, ഡിനു എന്നിവർ ചേർന്ന് വാർഡിന് കൈമാറി. ആശുപത്രി സേവനങ്ങൾക്കും മറ്റു അത്യാവശ്യ ഘട്ടങ്ങളിലും ഉപയോഗിക്കുന്നതിനായി അന്തോണീസ് വാഹനം വിട്ടു നൽകി ആശ വർക്കർമാരായ സുജാത കെ , ദീപ കെ ബി , വളണ്ടിയേഴ്സ് ആയ രാഹുൽ, ആൻ്റണി, റെനീഷ് ,ജെസ്റ്റിൻ, അംബരീഷ്, ഹരിതസേന അംഗങ്ങൾ ആയ സരിത, റിൻസി അംഗനവാടി ടീച്ചർ സുലോചന എന്നിവരുടെ സാന്നിധ്യവും സേവനവും വാർ റൂമിൽ ലഭ്യമാകും എല്ലാ ദിവസവും RRT വളണ്ടിയേഴ്സ് തെർമ്മൽ സ്വാകാനർ ഉപയോഗിച്ച് ടെമ്പറേച്ചർ പരിശോധിച്ചതിന് ശേഷമേ വീടുകളിലേക്ക് സാധനങ്ങൾ വാങ്ങി തരുവാൻ പോകുകയുള്ളൂ. അത്യാവശ്യ അവസരത്തിൽ ആശുപത്രി സേവനങ്ങൾക്ക് വാർഡിൽ ഉപയോഗിക്കുന്നതിന് വാഹന സൗകര്യവും ഇവിടെ നിന്നും ലഭിക്കുന്നതാണ് . അത്യാവശ്യഘട്ടങ്ങളിൽ പനി, പ്രഷർ, ഷുഗർ എന്നിവ പരിശോധിക്കുന്നതിന് വേണ്ട സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് ഫോണിലൂടെ ബന്ധപ്പെടുകയാണെങ്കിൽ അത്യാവശ്യമാണ് എങ്കിൽ വേണ്ട സൗകര്യം ചെയ്തു തരുന്നതാണ്. വാർഡ് കൗൺസിലർമാരായ ബൈജു കുറ്റിക്കാടൻ, അജിത്കുമാർ JHI നജിമോൻ, ആൽബർട്ട് എന്നിവർ നേതൃത്വം നൽകി.സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർബൈജു കുറ്റിക്കാടൻ 9446995485ആശാ വർക്കർസുജാത: 9539809037ദീപ: 9447713436രാഹുൽ 8281742036ആൻറണി 9744747352റെനീഷ് 9605818136

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img