ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനായി നിയുക്ത എം. എൽ. എ പ്രൊഫ .ആർ. ബിന്ദുവിന്റെ ആദ്ധ്യക്ഷതയിൽ യോഗം ചേർന്നു

33

ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനായി നിയുക്ത എം. എൽ. എ പ്രൊഫ .ആർ. ബിന്ദുവിന്റെ ആദ്ധ്യക്ഷതയിൽ യോഗം ചേർന്നു . വാക്സിനേഷൻ പ്രവർത്തനങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും വീഴ്ച വരാതെ മുന്നോട്ട് കൊണ്ട് പോകാൻ എല്ലാവരും ശ്രമിക്കണമെന്ന് നിയുക്ത എം.എൽ.എ. പറഞ്ഞു. മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഡൊമിസിലിയറി സെന്റുകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇവിടങ്ങളിലെല്ലാം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട് കാട്ടൂർ പഞ്ചായത്തിൽ സെന്റ് ജോർജ് യു പി. സ്കൂളിലും , കാറളം പഞ്ചായത്തിൽ വിമല സെൻട്രൽ സ്കൂളിലും , മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലും , ആളൂർ പഞ്ചായത്തിൽ പ്രസിഡൻസി ക്ലബ്ബ് ഹാളിലും , വേളൂക്കര പഞ്ചായത്തിൽ മുകുന്ദപുരം പബ്ലിക്ക് സ്കൂളിലും , പൂമംഗലം പഞ്ചായത്തിൽ വടക്കും കര ഗവ. യു. പി. സ്കൂളിലും , പടിയൂർ പഞ്ചായത്തിൽ എടതിരിഞ്ഞി എച്ച് .ഡി. പി. സമാജം സ്കൂളിലും , ഇരിങ്ങാലക്കുട നഗരസഭയിൽ ഔവർ ഹോസ്പിറ്റൽ എന്നിവിടങ്ങളിലുമാണ് ഡി.സി.സി കൾ ആരംഭിച്ചിട്ടുള്ളത് . കൂടാതെ വാർഡ് തല ജാഗ്രതാ സമിതികൾ രൂപികരിക്കുന്നതിനും , കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിനും , വാർഡ് തലത്തിൽ മൂന്ന് വീതം ഓക്സി മീറ്റർ സജ്ജമാക്കുന്നതിനും , അംബുലൻസ് സേവനങ്ങൾ ഉറപ്പാക്കുനതിനും , വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം ആവശ്യമാണെങ്കിൽ ജനകീയ ഹോട്ടൽ വഴി വിതരണം ചെയ്യുന്നതിനും , ഓക്സി മീറ്റർ -മാസ്ക്ക് – സാനിറ്റെ സർ – പി.പി.ഇ കിറ്റ് – ഫ്യൂമിഗേറ്റർ എന്നിവ സ്റ്റോക്ക് ചെയ്യുന്നതിനും , കൗൺസിലിംങ്ങ് സേവനങ്ങൾ ആരംഭിക്കുന്നതിനും , കോർ കമ്മിറ്റി – വാർ റൂം – ആർ.ആർ.ടി എന്നീ മൂന്ന് ലെവൽ സംവിധാനമൊരുക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു . ഇരിങ്ങാലക്കുട പി. ഡബ്ല്യു . ഡി റസ്റ്റ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി , കാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. സന്ദീപ് , കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ. കെ.നായർ. എം ,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി , ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോ ജോ , വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് . ധനീഷ് , പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി , പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ എന്നിവർ പങ്കെടുത്തു.

Advertisement