പുല്ലൂര്‍: രോഗവ്യാപനം അതി തീവ്രമായി പടരുന്ന സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നിശ്ചയിച്ചിരുന്ന ഊരകം സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുന്നാള്‍ ആചാരനുഷ്ഠാനങ്ങള്‍ മാത്രമായി നടത്താന്‍ തിരുമാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരുന്നാള്‍. ഈ രണ്ട് ദിവസങ്ങളിലെ അമ്പ് പ്രദക്ഷിണം, തിരുന്നാള്‍ പ്രദക്ഷിണം, ഊട്ടുനേര്‍ച്ച, നേര്‍ച്ച പായസം, വെടിക്കെട്ട്, ബാന്റ് സെറ്റുകള്‍ എന്നിവ റദ്ദ് ചെയ്തതായി ഇടവക വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോസഫ് ഡി. കൂള എന്നിവര്‍ അറിയിച്ചു.
Advertisement